May 2, 2026

കാട്ടുപന്നി ശല്യം: ജില്ലയിലുടനീളം ഷൂട്ടർമാരെ നിയോഗിക്കണമെന്ന് പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ്

0
IMG_20260224_103356
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: വയനാട് ജില്ലയിലെ കാട്ടുപന്നി ശല്യം ഒഴിവാക്കാൻ ജില്ലയിലുടനീളം ഷൂട്ടർമാരെ നിയോഗിക്കണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് പുൽപ്പള്ളി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ആവശ്യങ്ങൾ ഉന്നയിച്ച് ക്ലബ്ബ് മീറ്റിംഗ് നടത്തി. രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഷൂട്ടർമാരെ നിയോഗിച്ച മാതൃക വയനാട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ജില്ലയിൽ, പ്രത്യേകിച്ച് പുൽപ്പള്ളിയിൽ കാർഷിക മേഖലയിൽ നല്ല വിളവ് തരുന്ന കൃഷിയിടങ്ങൾ കാട്ടുപന്നി ശല്യത്തെ തുടർന്ന് തരിശുഭൂമിയായി കിടക്കുന്ന അവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും റോട്ടറി ക്ലബ് ആവശ്യപ്പെട്ടു.

 

ബത്തേരി റോട്ടറി ക്ലബ്ബിലെ സണ്ണി വിളക്കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പുൽപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് പോൾ വി. ടോം, സെക്രട്ടറി മനോജ് വി. എം, പ്രസിഡന്റ് ഇലക്റ്റ് സതീഷ് വി. ആർ, ട്രഷറർ ഷിജു വിൻസെന്റ്, സർജന്റ് അറ്റാംസ് ബിജു ശ്രീധർ, ജി.ജി.ആർ ഇന്ദിര സുകുമാരൻ, പ്രോഗ്രാം ഡയറക്ടർ ടോമി കെ. എം, ദീപാ ഷാജി, സാബു പി. ജി, ആൻ റോയ്, റോയി ആന്റണി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *