May 7, 2026

പുനരധിവാസ പട്ടികയിലെ അവഗണന: ടൗൺഷിപ്പിന് മുന്നിലെ സമരം പിൻവലിച്ചു; കളക്ടറുമായി നടത്തിയ ചർച്ചയിൽ ധാരണ

0
IMG_20260226_131152
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വാഗ്ദാനങ്ങൾ പാഴാകുന്നതിലും പുനരധിവാസ പട്ടികയിൽ നിന്ന് പുറത്തായതിലും പ്രതിഷേധിച്ച് ടൗൺഷിപ്പ് ഉദ്ഘാടന ദിവസം നടത്താനിരുന്ന കുടിൽകെട്ടി സമരം ദുരിതബാധിതർ പിൻവലിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ജോൺ മത്തായി റിപ്പോർട്ട് പ്രകാരം ‘ഗോ സോണിൽ’ ഉൾപ്പെട്ട പടവെട്ടിക്കുന്ന്, സ്കൂൾ റോഡ് പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായിരുന്നു പ്രധാന പരാതി. സ്വന്തമായി ഭൂമിയോ വീടോ എന്ന സ്വപ്നം അനിശ്ചിതത്വത്തിലായതും, താൽക്കാലിക താമസത്തിന് വാടക കൃത്യമായി ലഭിക്കാത്തതും ഇവരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. കടക്കെണിയും തൊഴിലില്ലായ്മയും കുട്ടികളുടെ വിദ്യാഭ്യാസ പ്രതിസന്ധിയും നേരിടുന്ന ഈ കുടുംബങ്ങൾ, സർക്കാരിൽ നിന്ന് കൃത്യമായ ഉറപ്പുകൾ ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു. ഒടുവിൽ അധികൃതർ ഇടപെട്ട് നടത്തിയ ചർച്ചയിലാണ് സമരം ഒഴിവാക്കാൻ ധാരണയായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *