May 7, 2026

കാണാതായ ആളെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20260507_135605
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വീടിനു സമീപത്തെ വനമേഖലയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനൻ (52) നെയാണ് വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ട് മുതലാണ് മോഹനനെ കാണാതായത്. ഇത് സംബന്ധിച്ച് കുടുംബം സുൽത്താൻബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വനംവകുപ്പ് ജീവനക്കാർ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി തുടനടപടികൾ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *