May 2, 2026

മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കൊരുമൻ ക്ഷേത്രത്തിൽ ആയില്യപൂജ മാർച്ച് ഒന്നിന്

0
IMG_20260227_135522
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ: മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കൊരുമൻ ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള കുംഭമാസത്തിലെ ആയില്യപൂജ മാർച്ച് ഒന്ന് ഞായറാഴ്ച നടക്കും. എടക്കാട് ഇല്ലത്ത് മനോജ് ഉണ്ണിക്കുട്ടൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ ആരംഭിക്കും. പുലർച്ചെ 6.00-ന് ഗണപതി ഹോമം, 10.00-ന് പ്രത്യേക നാഗപൂജ, വൈകീട്ട് 6.00-ന് സർപ്പബലി പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. പൂജകളിൽ പങ്കെടുക്കാൻ ഭക്തജനങ്ങൾ എത്തിച്ചേരണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 6282123586, 9895975662, 9496604650 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *