May 2, 2026

ക്ലീൻ വെള്ളമുണ്ട, ഗ്രീൻ വെള്ളമുണ്ട; ബജറ്റ് അവതരിപ്പിച്ചു

0
IMG_20260227_152806
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട: ശുചിത്വം ഉറപ്പുവരുത്തുന്ന ‘ക്ലീൻ വെള്ളമുണ്ട’ പദ്ധതിക്കും കാർബൺ ന്യൂട്രൽ ലക്ഷ്യമിട്ടുള്ള ‘ഗ്രീൻ വെള്ളമുണ്ട’ പദ്ധതിക്കും മുൻതൂക്കം നൽകി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതികയാണ് ബജറ്റ് അവതരിപ്പിച്ചത്. 53,46,04,400 രൂപ വരുമാനവും 44,50,81,400 രൂപ ചെലവും 8,95,23,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കാർബൺ ന്യൂട്രൽ പദ്ധതികൾക്കൊപ്പം ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീട് ഉറപ്പാക്കുന്നതിനും പുതിയ ഓഫീസ് സമുച്ചയ നിർമ്മാണത്തിനും ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമർ ലൈല യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, പി.കെ. സലാം, ആത്തിക്കാ ബായ്, സൗദ കൊടുവേരി, എം.പി. സുരേഷ് കുമാർ, മമ്മൂട്ടി എഴുത്തൻ, സക്കീന കുടുവ, പി. മുഹമ്മദ്, എം. നാരായണൻ, മമ്മൂട്ടി മാസ്റ്റർ, ഷാജി ജേക്കബ്, എ. മോയി, എം. മുരളി മാസ്റ്റർ, ടി.കെ. മമ്മൂട്ടി എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *