May 2, 2026

എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കൾ മീനങ്ങാടിയിൽ പിടിയിൽ

0
IMG_20260502_173443
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: പുറക്കാടി ചെമ്മണാംകുഴിയിൽ വച്ച് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടി. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ മുഹമ്മദ് റിജാസ് (24), മലപ്പുറം കാടാഞ്ചേരി സ്വദേശി നടുവിൽകരിമാൻകുഴിയിൽ മുഹമ്മദ്‌ ഷബീബ് (22) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് 0.58 ഗ്രാം എംഡിഎംഎയും 2.1 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *