സെറ മേരി തോമസിന് സി.പി.ഐ (എം) ജില്ലാ കമ്മിറ്റിയുടെ അനുമോദനം
കൽപ്പറ്റ: ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോളിൽ റണ്ണേഴ്‌സപ്പായ അണ്ടർ 17 കേരള ടീം ക്യാപ്റ്റനും വയനാട് കൽപ്പറ്റ സ്വദേശിനിയുമായ സെറ മേരി തോമസിനെ സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അനുമോദിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ. റഫീഖ് പാർട്ടി ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സെറയ്ക്ക് കൈമാറി. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം വി. ഹാരിസ്, ലോക്കൽ സെക്രട്ടറി ബാബുരാജ്, ഷാക്കിറ, സുബിൻ എന്നിവർ പങ്കെടുത്തു.





Leave a Reply