June 12, 2026

എൽസ്റ്റൻ എസ്റ്റേറ്റിലെ ടൗൺഷിപ്പ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

0
IMG_20260228_181946
By ന്യൂസ് വയനാട് ബ്യൂറോ

 

കല്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ്പ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തബാധിതരെ സഹായിക്കുന്നതിന് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ശ്ലാഖനീയമാണെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധം അറിയിച്ചിട്ടും പലതവണ കത്തയച്ചിട്ടും നേരിൽ കണ്ടിട്ടും കേന്ദ്ര സർക്കാർ എടുത്ത നിലപാട് നിരാശജനകമാണെന്നും ചോദ്യത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. എം.എൽ.എ. മാരായ ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, വയനാട് ടൗൺഷിപ് സ്പെഷ്യൽ ഓഫീസർ എസ്. സുഹസ് ഐ.എ.എസ്., സി. ഒ. ഒ. ഡോ. അരുൺ ജെ.ഒ. ഐ.എ.എസ്., ഡി.സി.സി. പ്രസിഡന്റ് ടി. ജെ. ഐസക്, യു.ഡി.എഫ്. ജില്ലാ കൺവീനർ എച്ച്. ബി. പ്രദീപ്‌ മാസ്റ്റർ, വാർഡ്‌ മെമ്പർ ഷമീർ ഒടുവിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news