May 15, 2026

ചീരാലിൽ വീടിന് തീപിടിച്ചു

0
IMG_20260304_170957
By ന്യൂസ് വയനാട് ബ്യൂറോ

 

ചീരാൽ: താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീട് ഇന്ന് ഉച്ചയോടെ ഉണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്തായതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മരം കൊണ്ട് മച്ചുപാകിയതും മേൽക്കൂരയും വീടിനോട് ചേർന്ന് വിറക് ശേഖരിച്ചിരുന്നതും തീ വേഗത്തിൽ പടരാൻ കാരണമായി. പുക ഉയരുന്നത് കണ്ട് അയൽവാസികൾ എത്തുമ്പോഴേക്കും വീട് പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

 

വീട്ടുപകരണങ്ങൾ കൂടാതെ ഉണക്കിയ കാപ്പി കുരുവും കുരുമുളകും ഉൾപ്പെടെ കത്തിനശിച്ചു. വീട് ഉൾപ്പെടെ അൻപത് ലക്ഷത്തിൽ പരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതപ്പെടുന്നു. നൂൽപ്പുഴ പോലീസും നെന്മേനി ഗ്രാമപഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *