April 27, 2026

യു.കെ.ജി വിദ്യാർത്ഥികളുടെ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു

0
IMG_20260401_100006
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: സെന്റ് മേരീസ് യു.പി സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ കോൺവക്കേഷൻ സെറിമണി വിവിധ കലാപരിപാടികളോടെ ആഘോഷപൂർവ്വം നടത്തി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പയസ് മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാശനാൽ പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സജി ജോൺ മുഖ്യപ്രഭാഷണം നടത്തുകയും സ്റ്റാഫ് സെക്രട്ടറി അജീഷ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. മാസ്റ്റർ അയാൻ നൗഫൽ സ്വാഗതമാശംസിച്ച ചടങ്ങിൽ കുമാരി അനബത്ത് മരിയ കുര്യന്റെ കവിതാലാപനവും കുമാരി ഫാത്തിമ റിൻസയുടെ ആക്ഷൻ സോങ്ങും ശ്രദ്ധേയമായി. യു.കെ.ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ഡാൻസും പരിപാടിയുടെ ഭാഗമായി നടന്നു. അധ്യാപകരായ ജിനു ബാബു, സിബിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുമാരി ഷഹന ഷെറിൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *