April 27, 2026

കുടുംബങ്ങൾ സഹിഷ്ണുതയുടെ പാഠശാലകളാകണം: കെ.എൻ.എം മർകസുദ്ദഅ്‌വ ജില്ലാ ഫാമിലി കോൺഫറൻസ്

0
IMG_20260427_092317
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്ണുതയോടെ ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിതമായ ഒരു സമൂഹം രൂപപ്പെടുകയുള്ളൂവെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വ ജില്ലാ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. സമൂഹത്തിൽ വർഗീയതയും വംശീയതയും വർധിച്ചുവരുന്ന സാഹചര്യത്തിൽ, വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്നും കോൺഫറൻസ് ആഹ്വാനം ചെയ്തു. പരിപാടി കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇബ്രാഹിം ബുസ്താനി, അബ്ദുസമദ് പുൽപ്പള്ളി, കെ.എൻ സുലൈമാൻ മദനി, സി.പി അബ്ദുസമദ്, മുഹ്സിന പത്തനാപുരം, ഹാസിൽ കുട്ടമംഗലം, ഫൈസൽ നന്മണ്ട, അബ്ദുൽ ജലീൽ മദനി, മുഫ്ലിഹ് കെ, ബഷീർ സ്വലാഹി, അമീർ അൻസാരി, മഷ്ഹൂദ് മേപ്പാടി, ഷാനിദ് കുട്ടമംഗലം, സൈതലവി എൻജിനീയർ, ഷെറീന ടീച്ചർ, സുബൈദ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *