April 30, 2026

നയാരയ്ക്ക് പിന്നാലെ ഇന്ധന വില വർദ്ധിപ്പിച്ച് പൊതുമേഖലാ സ്ഥാപനമായ ഐഒസി

0
template for wayanad news (5)
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: പ്രീമിയം പെട്രോൾ, ഡീസൽ വില കൂട്ടി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. ഉയർന്ന ആഡംബര കാറുകളിലും സൂപ്പർ ബൈക്കുകളിലും ഉപയോഗിക്കുന്ന എക്‌സ്.പി.100 (XP100) പെട്രോളിന് ലിറ്ററിന് 11 രൂപ കൂട്ടി വില 160 രൂപയിലെത്തി. പ്രീമിയം ഡീസൽ വകഭേദമായ ‘എക്സ്ട്രാ ഗ്രീൻ’ ലിറ്ററിന് 91.49 രൂപയിൽനിന്ന് 92.99 രൂപയായും ഉയർന്നു.

നേരത്തെ നയാര എനർജി ഇന്ധന വില നർദ്ധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർ കമ്പനിയാണ് നയാര എനർജി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കൂടിയ സാഹചര്യത്തിലാണ് വിലവർധന. കഴിഞ്ഞദിവസം സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജിയും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് കൂട്ടിയത്. ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്താകെ 6,500 പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്. ഗുജറാത്തിലെ ജാംനഗറിലെ വാദിനാറിലാണ് നയാരയുടെ റിഫൈനറി സ്ഥിതിചെയ്യുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *