April 30, 2026

കഴിഞ്ഞ പത്തുവർഷക്കാലം മാനന്തവാടിയിൽ നടപ്പിലാക്കിയത് വിവിധങ്ങളായ വികസ പദ്ധതികൾ; ആവേശക്കടലായി ഒ ആർ കേളുവിന്റെ പര്യടനം

0
WhatsApp Image 2026-04-01 at 8.25.09 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കടുത്ത വേനലിലും ആവേശം ചോരാതെ വോട്ടർമാർക്കരികിലെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു. ഇന്ന് രാവിലെ പാലമുക്കിൽ വെച്ചായിരുന്നു പ്രചരണ ജാഥ ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയെ ത്തിയതോടെ ആൾക്കൂട്ടം ഒ ആര്‍ കേളുവിനെ പൊതിഞ്ഞു. ഷാളണിയിച്ചും പൂക്കള്‍ നല്‍കിയുമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മുദ്രാവാക്യം വിളികളും പടക്കവുമെല്ലാം സ്വീകരണത്തിന് മാറ്റ് കൂട്ടി.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം മാനന്തവാടി മണ്ഡലത്തില്‍ നടന്നു കയറിയ വികസന വഴികളെല്ലാം ഓരോന്നും എണ്ണിപറഞ്ഞു. അരമണിക്കൂറിന് ശേഷം അടുത്ത സ്വീകരണ കേന്ദ്രമായ എള്ളുമന്ദത്ത് എത്തി. ഗോത്രവിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ സ്ഥാനാര്‍ത്ഥിയെ സ്വീകരണത്തിനെത്തി. എല്ലാവരോടും വിശേഷങ്ങള്‍ ചോദിച്ചറിച്ച് വോട്ടുറപ്പിച്ച് മൂളിത്തോടിലെ സ്വീകരണത്തിനെത്തി. പൂക്കള്‍ നല്‍കിയാണ് തങ്ങളുടെ പ്രിയ കേളുവേട്ടനെ നാട്ടുകാര്‍ എതിരേറ്റത്. ചെറിയ പ്രസംഗ ശേഷം തോട്ടം മേഖലയായ തേറ്റമലയിലെത്തി. തോട്ടം തൊഴിലാളികളുള്‍പ്പെടെ നിരവധി പേര്‍ തങ്ങളുടെ നായകനെ കാണാനും സ്വീകരിക്കാനുമെത്തി. തേറ്റമല സ്‌കൂളിന് 25 ലക്ഷത്തില്‍ ഒരുക്കിയ സ്‌കൂള്‍ ഗ്രൗണ്ടും യാത്രാമധ്യേ സ്ഥാനാർത്ഥി സന്ദർശിച്ചു. വിഷുവിന്റെ വരവറിയിച്ച് കൊന്നപൂക്കള്‍ നല്‍കിയാണ് തൊഴിലാളികള്‍ ഇവിടെ സ്വീകരിച്ചത്. എന്ത്‌കൊണ്ട് ഇടപക്ഷം ജയിക്കണമെന്ന് ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗിച്ച് പുതുശ്ശേരിയിലെത്തി. ഇവിടേയും ചെറിയ പ്രസംഗം. കൂടിനിന്നവരോട് സെല്‍ഫിയെടുത്ത് പാലേരിയിലെത്തി.

പാലേരിയും കടന്ന് കരിമ്പിലെ സ്വീകരണത്തിനെത്തി. കുട്ടികളുള്‍പ്പെടെയുള്ളവര്‍ സ്വീകരണ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ തൊട്ടറിയാനെത്തിയ ചാനലകളില്‍ ചെറിയ അഭിമുഖവും നടത്തി കുഞ്ഞോമിലെത്തി. കുഞ്ഞോം സ്‌കൂളിന് 4.64 കോടിക്ക് നിര്‍മ്മിച്ച് സ്‌കൂള്‍ കെട്ടിടവും 20 ലക്ഷത്തിന്റെ സ്‌കൂള്‍ബസ്സുമെല്ലാം ജാഥാവഴിയെ കണ്ടു. കാഞ്ഞിരങ്ങാട് നിരവില്‍പ്പുഴ, നിരവില്‍പ്പുഴ കുഞ്ഞോം റോഡുകള്‍, നിരവില്‍പ്പുഴ ചുങ്കക്കുറ്റി ഹില്‍ ഹൈവേ നവീകരണം തുടങ്ങിയ വികസനത്തിന്റെ പെരുമഴയാണ് തൊണ്ടര്‍നാട് സൃഷ്ട്ടിച്ചത്. നിരവില്‍പ്പുഴകടന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെത്തി. ഇവിടെ കണ്ടത്തുവയല്‍ സ്വീകരണം കടന്ന് ഉച്ചയോടെ പുളിഞ്ഞാലെത്തി. കനത്ത ചൂടായതിനാല്‍ തന്നെ ജാഥാ അംഗങ്ങള്‍ക്കും കൂടി നിന്നവര്‍ക്കും തണ്ണിമത്തനും സ്വീകരണ കേന്ദ്രത്തിലൊരുക്കിയിരുന്നു. ഉച്ചയ്ക്ക് 2.30ഓടെ മൊതക്കരയില്‍ ഭക്ഷണ ശേഷം മൂന്നോടെ വാരമ്പറ്റയിലെത്തി.

ശേഷം ഒഴുക്കന്‍ മൂല, കട്ടയാട് ഏഴേ നാല്, ആര്‍വാള്‍, പാലയണ, കരിങ്ങാരി, കൊമ്മയാട്, ഏച്ചോം, ചുണ്ടക്കുന്ന്, കരിമ്പുമ്മല്‍, നടയല്‍, നീര്‍വാരം എന്നി സ്വീകരണ കേന്ദ്രങ്ങളിലെത്തി രാത്രിയോടെ കൈതക്കലില്‍ ആദ്യദിനം സമാപിച്ചു. തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തിലെ 25ഓളം കേന്ദ്രങ്ങളിലാണ് ആദ്യദിനം പ്രചാരണം നടത്തിയത്.

നാളെ രാവിലെ 9ന് പീച്ചംങ്കോട് ആരംഭിച്ച് വൈകീട്ട് പാല്‍വെളിച്ചത്ത് സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, വി കെ ശശിധരന്‍, എ ജോണി, ടി കെ പുഷ്പന്‍, ശോഭരാജന്‍, എന്‍ യു ജോണ്‍, നിഖില്‍ പത്മനാഭന്‍, അനില്‍ വള്ളുവക്കണ്ടി, ജുനൈദ് കൈപ്പാണി, എം പി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *