April 9, 2026

തരുവണയിൽ വോട്ടിംഗ് മെഷീൻ തകരാർ: പോളിംഗ് വൈകുന്നു; വോട്ടർമാർ നീണ്ട ക്യൂവിൽ

0
IMG_20260409_074908
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: തരുവണ 191-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് ഇതുവരെ ആരംഭിക്കാനായില്ല. രാവിലെ ആറര മുതൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ ഇപ്പോഴും നീണ്ട ക്യൂവിൽ തുടരുകയാണ്. തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നതും കാത്ത് വോട്ടർമാരുടെ വലിയ നിരതന്നെ ബൂത്തിന് മുന്നിലുണ്ട്. അതേസമയം, തരുവണയിലെ മറ്റ് നാല് ബൂത്തുകളിലും രാവിലെ മുതൽ തന്നെ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഈ നാല് ബൂത്തുകളിലും വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *