November 12, 2026

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ഉത്സവം തുടങ്ങി; സമാപനം 15-ന്

0
IMG_20260412_114413
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ഉത്സവത്തിന് തുടക്കമായി. മേൽശാന്തി ഇ.എൻ. കുഞ്ഞികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്ത ഭാഗവത സപ്താഹയജ്ഞം അരൂർ പ്രതാപ് ചന്ദ്രന്റെ ആചാര്യത്വത്തിൽ കൽക്കി അവതാര കഥയോടെ ഇന്ന് സമാപിക്കും. വെള്ളിയാഴ്ച രുക്മിണീസ്വയംവര ഘോഷയാത്ര നടന്നു. തിങ്കളാഴ്ച രാവിലെ വിവിധ പൂജകൾക്കും കാഴ്ചശീവേലിക്കും പുറമെ സന്തോഷ് മാരാരുടെ തായമ്പകയും പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുരയുടെ ബാലിവധം കഥകളിയും അരങ്ങേറും. ചൊവ്വാഴ്ച ഓട്ടൻതുള്ളൽ, നാദധാര, ഇരട്ടത്തായമ്പക, സൂപ്പർ മെഗാഷോ എന്നിവയും ബുധനാഴ്ച പുലർച്ചെ മഹാശിവഭദ്ര നൃത്തസംഗീത നാടകവും നടക്കും. ഏപ്രിൽ 14-ന് തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗോത്രവിഭാഗം പരമ്പരാഗത കോൽക്കളിയുമായി സഞ്ചരിക്കും. ബുധനാഴ്ച പുലർച്ചെ അഞ്ചിന് വിഷുക്കണിയും ഉച്ചയ്ക്ക് പ്രസാദഊട്ടോടെ ഉത്സവത്തിന് സമാപനവുമാകും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം മേൽശാന്തി പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഭക്തർക്ക് വിഷുക്കണി ദർശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ഭാരവാഹികളായ പി.ബി. കേശവദാസ്, കെ.പി. പ്രദീപ് കുമാർ, പി.കെ. പ്രേമചന്ദ്രൻ എന്നിവർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *