August 31, 2026

വയനാടിന് വേണം ഒരു ഗോത്ര സർവ്വകലാശാല 

0
IMG_20260412_182010
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന ഒരു സർവ്വകലാശാല വയനാട്ടിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ ചരിത്രകാരൻ ഡോ. കെ. കെ.എൻ. കുറുപ്പിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ ചേർന്ന യോഗം തീരുമാനിച്ചു.

വയനാടിൻ്റെ തനത് ഗോത്ര സംസ്കാരവും പൈതൃകവും സംരക്ഷിയ്ക്കാൻ ഈ സർവ്വകലാശാല പ്രവർത്തന സജ്ജമാകുന്നതോടെ സാധിയ്ക്കും. നിരവധി ഗോത്ര സമുഹങ്ങളുടെ ആവാസഭൂമികയായ വയനാട്ടിൽ ഒരു ഗോത്ര സർവ്വകലാശാല സ്ഥാപിതമായാൽ അത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സർവ്വകലാശാലയായി അറിയപ്പെടും. സർക്കാറിന്റെ ശ്രദ്ധയിൽ കാര്യങ്ങൾ ഗൗരവമായി ഉണർത്താൻ ആലോചനാ യോഗത്തിൽ തീരുമാനമായി.ട്രൈബൽ സർവ്വകലശാല ആക്ഷൻ കൗൺസിൽ കോർഡിനേറ്റർ  കെ.ആർ. രമിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ജുനൈദ് കൈപ്പാണി, മുജീബുർ റഹ്മാൻ, എം മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *