മെഡിക്കൽ കോളേജ് ജീവനക്കാർക്ക് നേരെ നിരന്തരമായ ആക്രമണം: സംരക്ഷണം ഉറപ്പാക്കണമെന്ന് യൂത്ത് ലീഗ്
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിൽ നിലവിൽ മതിയായ ജീവനക്കാരില്ലാതെ പ്രതിസന്ധി തുടരുന്നതിനിടയിലും, തുച്ഛമായ വേതനത്തിൽ അധിക സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് നേരെ നിരന്തരമായി ഉണ്ടാവുന്ന ആക്രമണങ്ങളിൽ യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിമിതമായ സൗകര്യങ്ങളിലും ജീവനക്കാർ സേവനമെന്ന നിലയിൽ ആത്മാർത്ഥമായി ജോലി ചെയ്യുമ്പോൾ അവർക്ക് നേരെ ഉണ്ടാവുന്ന ഇത്തരം അക്രമങ്ങൾ പതിവ് സംഭവമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.





Leave a Reply