April 23, 2026

റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്: ഉദ്ഘാടനം ഏപ്രിൽ 26 ന്

0
IMG_20260423_094943
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ  കേരളയുടെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ‘റിഥമിക് ഫിറ്റ്‌നസ് ടിച്ചേഴ്‌സ് ട്രെയിനിംഗ് സർട്ട്ഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം ഏപ്രിൽ 26ന് നടക്കുമെന്ന്  അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാനന്തവാടി ശ്രീപ്രണവം യോഗവിദ്യാപീഠത്തിൽ വെച്ച് രാവിലെ 9.30-ന് യോഗാചാര്യൻ പ്രവീൺ ടി. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ ഓർത്തോപീഡിക് വിദഗ്ധനും മുൻ ഡി.എം.ഒ-യുമായ ഡോ. സുകുമാരൻ എ. പരിപാടി ഉദ്ഘാടനം ചെയ്യും.

ശാരീരികക്ഷമതയും സംഗീതവും താളാത്മകമായ ചലനങ്ങളും കോർത്തിണക്കി ശാസ്ത്രീയമായ രീതിയിൽ ട്രെയിനർമാരെ വാർത്തെടുക്കുക എന്നതാണ് ഈ ആറുമാസത്തെ കോഴ്‌സിന്റെ ലക്ഷ്യം. ഫിറ്റ്‌നസ് സെന്ററുകൾ, സ്‌കൂളുകൾ. മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇൻസ്ട്രക്‌ടർമാരായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർട്ടിഫിക്കറ്റ് കോഴ്‌സ് ഏറെ പ്രയോജനകരമാകുമെന്ന് അധികൃതർ പറഞ്ഞു,

ശ്രീപ്രണവം യോഗവിദ്യാപീഠമാണ് പരിശീലനത്തിന് വേദിയാകുന്നത്. ആരോഗ്യരംഗത്തെ പ്രമുഖരും സാമൂഹ്യപ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും. ഫിറ്റ്നസ് മേഖലയിൽ താല്പര്യമുള്ളവരും അധ്യാപകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ വി പ്രഭാകരൻ, എ ശോഭന, സി സജിത, കെ വിജേഷ് എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *