അമ്പലവയലിൽ വീടിന് തീപിടിച്ചു; അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
മാനന്തവാടി: അമ്പലവയൽ മുത്താറിമൂലയിലെ വസന്തകുമാരിയുടെ വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കിടപ്പുമുറിയിലെ ബെഡിൽ നിന്നും പടർന്ന തീ നിമിഷങ്ങൾക്കകം റൂമിലാകെ വ്യാപിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാനന്തവാടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ.ജി, ജയൻ സി.എ, സുജിത് എം.എസ്, ബിനീഷ് ബേബി, സന്ദീപ് കെ.എസ്, ഹോം ഗാർഡുമാരായ ബിജു എം.എസ്, ജോളി ജെയിംസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.





Leave a Reply