പുൽപ്പള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന് മികച്ച സൺഡേ സ്കൂളിനുള്ള ട്രോഫി സമ്മാനിച്ചു
പുൽപള്ളി: യാക്കോബായ സുറിയാനി സഭയിലെ പുൽപ്പള്ളി മേഖലയിലെ മികച്ച സൺഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട പുൽപ്പള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന് ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഫാ. പി.സി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. മത്തായി കുഞ്ഞ്, ഫാ. ബേസിൽ കരനിലത്ത്, ഫാ. കൂര്യാക്കോസ് വെളച്ചാലി, ഫാ. ഷിനോജ് പുന്നശേരിയിൽ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ഷൈബു പി.വി., സിനു പൗലോസ്, ജോബിഷ് ഇ.റ്റി., എൽദോസ് കെ.വി., ബേബി കൈനികുടിയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.





Leave a Reply