April 30, 2026

യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കും: എൻ.ഡി. അപ്പച്ചൻ

0
IMG_20260430_094254
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് എ.ഐ.സി.സി അംഗം എൻ.ഡി. അപ്പച്ചൻ പറഞ്ഞു. എൻജിഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് സിനിഷ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.ടി. ഷാജി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷൈജു പി.ജെ സംഘടന ചർച്ച നയിച്ചു. ജില്ലാ ട്രഷറർ സി. ഷിബു, സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറയ്ക്കൽ, സംസ്ഥാന കമ്മിറ്റി അംഗം എം.ജി. അനിൽകുമാർ, ജില്ലാ ജോ.സെക്രട്ടറി എൻ.വി. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *