യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ സംശുദ്ധ സിവിൽ സർവീസ് സൃഷ്ടിക്കുമെന്ന് എച്ച്.ബി പ്രദീപ് മാസ്റ്റർ
കൽപ്പറ്റ: യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ സംശുദ്ധമായ ഒരു സിവിൽ സർവീസ് സൃഷ്ടിക്കുമെന്ന് യുഡിഎഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി പ്രദീപ് മാസ്റ്റർ പ്രസ്താവിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റ ബ്രാഞ്ചിന്റെ പതിനെട്ടാമത് സമ്മേളനം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ലീവ് സറണ്ടർ, ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ശമ്പള പരിഷ്കരണം അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്താണ് നിലവിലെ സർക്കാർ അധികാരം ഒഴിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി മുജീബ് കെ.എ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് ബെൻസി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി, ജില്ലാ സെക്രട്ടറി പി.ജെ ഷൈജു, സി.ജി ഷിബു, നസീമ കെ, ലൈജു ചാക്കോ, പി.ടി സന്തോഷ്, സി.കെ ജിതേഷ്, ജെയിംസ് കുര്യൻ, ശശിധര കുറുപ്പ്, രമേഷ് കെ എന്നിവർ സംസാരിച്ചു.





Leave a Reply