April 30, 2026

വീണ്ടും ഉയർന്ന് സ്വർണവില; പുതിയ നിരക്ക് അറിയാം

0
template for wayanad news (2)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനത്തെ സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുത്തനെ കുറഞ്ഞ സ്വർണവിലയിൽ ഇന്ന് വീണ്ടും വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 13810 രൂപയിലും പവന് 160 രൂപ കൂടി 110480 രൂപയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

22 കാരറ്റിന് സമാനമായി 18 കാരറ്റ് സ്വർണ നിരക്കുകളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 11405 രൂപയിലും പവന് 120 രൂപ കൂടി 91240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 11350 രൂപയിലും പവന് 120 രൂപ കൂടി 90800 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *