November 6, 2026

ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസയിട്ടും സി ടി സ്കാൻ പ്രവർത്തിച്ചില്ല; റീത്ത് വെച്ച് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

0
WhatsApp Image 2026-04-30 at 1.14.42 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് നേരിയ ഉന്തും തള്ളിനും ഇടയാക്കി. ഇതിനിടയിൽ റീത്ത് പീസ് പീസ് ആകുകയും ഇതേ തുടർന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിയുമായി സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച് വീണ്ടും റീത്ത് കൊണ്ട് വന്ന് റീത്ത് സമർപ്പിച്ചാണ് സമരം അവസാനിപ്പിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് പേപ്പർ വർക്കുകൾ പോലും പൂർത്തിയാക്കാതെ മന്ത്രി ഉദ്ഘടനം നടത്തി കൊട്ടി ആഘോഷിചെങ്കിലും മാസം ഒന്നര കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് മന്ത്രിയുടെ പിടിപ്പ് കേടാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ അസിസ്‌ വാളാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ജേക്കബ് ഉത്ഘാടനം ചെയ്തു.വി സി വിനീഷ്,ഷക്കീർ പുനത്തിൽ,സിജോ കമ്മന,അണ്ണൻ ആലക്കൽ,മൂഹിയുദ്ധീൻ തരുവണ,സൗജ ടി എച്ച്,നിധിൻ കാട്ടിക്കുളം,ജോജി ജോർജ്,നാസർ പാലമുക്ക്,ജിജേഷ് ഗോപി,മനോജ്‌ ഗോപാലൻ,ഫജിനാസ് കെ,ലിന്റോ ബാബു തുടങ്ങിയവർ നേതൃത്വ നൽകി

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *