June 13, 2026

ധ്യാനം കൂടാനെത്തി ബൈക്ക് മോഷ്ടിച്ച് മുങ്ങി; വയോധികനെ പിടികൂടി അമ്പലവയൽ പോലീസ് 

0
IMG-20260509-WA0026
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തേക്ക് മുങ്ങിയ വയോധികൻ പിടിയിൽ. എറണാകുളം സ്വദേശി എം.പി. സജീവ്(61)നെയാണ് അമ്പലവയൽ പോലീസ് പിടികൂടിയത്.

മെയ് ഒന്നിന് ഉച്ചയോടെയാണ് സംഭവം. വടുവൻചാൽ, വട്ടത്തുവയലിലെ ധ്യാനകേന്ദ്രത്തിൽ രാവിലെ ആറു മണിയോടെയാണ് സജീവ് ധ്യാനം കൂടാനെത്തിയത്. ധ്യാനം തീരുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഇയാൾ പുറത്തിറങ്ങുകയും റോഡരികിൽ താക്കോൽ ഉൾപ്പെടെ നിർത്തിയിട്ടിരുന്ന ഹീറോ ഗ്ലാമർ ബൈക്ക് മോഷ്ടിച്ച് ഇയാൾ ജോലി ചെയ്യുന്ന മലപ്പുറം, ചുങ്കത്തറയിലേക്ക് തിരികെ പോകുകയുമായിരുന്നു. ബാർബർ ജോലി ചെയ്യുന്ന ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ബൈക്ക് ഉപയോഗിച്ച് വരുകയായിരുന്നു. ഇന്നലെ മലപ്പുറം, ചുങ്കത്തറയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എം.എം. വിനീത്കുമാർ, എ.എസ്.ഐ എം.കെ. സനൽ, എസ്.സി.പി.ഒ പ്രഭാകരൻ, സി.പി.ഒമാരായ എസ്. നിധിൻ, മുഹമ്മദ് അൻസാരി, അഖിൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news