May 12, 2026

താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

0
IMG_20260512_104536
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ ഓട്ടോ ഡ്രൈവറായ മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുരളീധരൻ്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബജാജ് ഫൈനാൻസ് കമ്പനി ജീവനക്കാർ ഓട്ടോ സ്റ്റാൻഡിലെത്തി ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് മരണമെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. പഞ്ചായത്ത് ഓഫീസിന് തൊട്ടുമുൻപിലുള്ള ഓട്ടോ സ്റ്റാൻഡിൽ ഇന്നലെ എത്തിയ ഫൈനാൻസ് ജീവനക്കാർ, പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞിട്ടും ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ ആരോപണം പരിശോധിക്കുമെന്ന് അറിയിച്ച പോലീസ്, ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *