കൊതുകുകളുടെ ഉറവിടം നശിപ്പിക്കാൻ ഊർജ്ജിത ക്യാമ്പയിൻ; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
കൽപ്പറ്റ: ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ ഭാഗമായി കൊതുകളുടെ ഉറവിടം നശിപ്പിക്കാനുള്ള ഊർജ്ജിത ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ക്ഷീരസഹകരണസംഘം ഹാളിൽ നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. ദിനാചരണത്തിനോടനുബന്ധിച്ച് മാനന്തവാടി നഗരസഭയിലും ജില്ലയിലെ മറ്റു നഗരസഭകളിലും മറ്റ് വിവിധ വിവിധ ഭാഗങ്ങളിലും ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കും ശുചീകരണത്തിനും തുടക്കം കുറിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ കേരളം, കുറുക്കൻമൂല കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ‘ഡെങ്കിപ്പനി നിയന്ത്രണം സാമൂഹ്യപങ്കാളിത്തത്തോടെ, ഉറവിടങ്ങൾ പരിശോധിക്കാം, വൃത്തിയാക്കാം, മൂടിവെക്കാം’ എന്ന സന്ദേശം മുൻനിർത്തിയാണ് ഇത്തവണത്തെ പ്രവർത്തനങ്ങൾ.
മാനന്തവാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷിബു കെ ജോർജ് അധ്യക്ഷനായ പരിപാടിയിൽ വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു ബോധവത്കരണ ക്ലാസി നയിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർമാരായ റജില, ലിസി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ, ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം.ഫസൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി.പി കൃഷ്ണകുമാർ, കുറുക്കൻമൂല കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ സജേഷ്, ഡി.വി.സി യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ ടി.സി രമേശൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, എം.എൽ.എസ്.പി നഴ്‌സുമാർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ക്ഷീരസംഘം ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.





Leave a Reply