July 24, 2026

എടവകയിൽ രോഗപ്രതിരോധം ഊർജ്ജിതമാക്കി; സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

0
IMG_20260724_185359
By ന്യൂസ് വയനാട് ബ്യൂറോ

എടവക: ഗ്രാമപഞ്ചായത്ത് പ്രാദേശിക പൊതുജനാരോഗ്യ സമിതിയുടെ തീരുമാനപ്രകാരം എടവകയിൽ രോഗപ്രതിരോധം ഊർജ്ജിതപ്പെടുത്താനുള്ള കർമ്മപരിപാടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള കടകൾ, ബേക്കറികൾ, മാർക്കറ്റ്, സ്കൂളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്‌ടർ കെ. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ അനീഷ്, രാജീവൻ, ഫെബ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും ഈ പരിശോധനകൾ കൂടുതൽ കർക്കശമാക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *