ആസിഡ് ആക്രമണ അതിജീവിതയായ 9-ാം ക്ലാസുകാരിക്ക് ‘പ്രതീക്ഷ’ വഴി 3 ലക്ഷം നഷ്ടപരിഹാരം;
പുൽപള്ളി: മരക്കാവ് രാജീവ് നഗറിൽ ആസിഡ് ആക്രമണത്തിന് ഇരയായ 14-കാരിയായ പെൺകുട്ടിക്ക് ‘പ്രതീക്ഷ’ സോഷ്യോ ലീഗൽ സെന്ററിന്റെ ഇടപെടലിൽ ഡി എൽ എസ് എ വഴി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. പ്രതി രാജു ജോസിനെതിരെ കേസ് നിലവിലുണ്ട്.
ഇപ്പോൾ 9-ാം ക്ലാസിൽ പഠിക്കുന്ന അതിജീവിതയ്ക്ക് ഗുരുതര പരിക്കുകൾ കാരണം സ്കൂളിൽ പോകാനാവുന്നില്ല. വീട്ടിലിരുന്നാണ് പഠനം. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ദീർഘകാല ചികിത്സ ഇനിയും വേണം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ കുട്ടി ഫെബ്രുവരിയിലാണ് വീട്ടിൽ തിരിച്ചെത്തിയത്. അഡ്വ. സിസ്റ്റർ ജോമോൾ ജോയിയുടെ നേതൃത്വത്തിലുള്ള ‘പ്രതീക്ഷ’ ടീം ഫെബ്രുവരി 10 മുതൽ കുടുംബത്തെ സന്ദർശിച്ച് നിയമനടപടികൾ സ്വീകരിച്ചു.
നാഷണൽ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം മാർച്ചിൽ 1 ലക്ഷം രൂപയും മെയ് 15-ന് 2 ലക്ഷം രൂപയും ഇടക്കാല ആശ്വാസമായി അനുവദിച്ചു. ഈ തുക കുട്ടിയുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സഹായകമാകും. ഇത്തരം കേസുകളിൽ അതിജീവിതകൾ ക്ക് ഡി എൽ എസ് എ വഴി നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.





Leave a Reply