പടിഞ്ഞാറത്തറ ഡാമിലേക്ക് ഉല്ലാസയാത്ര പോയി കുട്ടികൂട്ടം
വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറി വായനക്കളരിയുടെ ഭാഗമായി പടിഞ്ഞാറത്തറ ഡാമിലേക്ക് യാത്ര സംഘടിപ്പിച്ചു. എഞ്ചിനീയർ എൻ.കെ ബാബുരാജ് ഡാമിനെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യനിർമ്മിത ഡാമാണിതെന്നും അദ്ദേഹം പറഞ്ഞു.
എം. സുധാകരൻ അധ്യക്ഷത വഹിച്ചു. എം നാരായണൻ ആലാപ്, ജസീല എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്ഠൻ എം സ്വാഗതവും വായനക്കളരി ചെയർപേഴ്സൺ ത്രേസ്യ എം. ജെ നന്ദിയും പറഞ്ഞു.





Leave a Reply