May 24, 2026

കുടുംബസഹായ നിധി വിതരണം നടത്തി 

0
IMG_20260524_131017
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: സർവീസിലിരിക്കെ മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ വി.കെ. അരവിന്ദാക്ഷന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റികൾ സംയുക്തമായി വയനാട് ജില്ലയിലെ പോലീസ് സംഘടനാംഗങ്ങളിൽ നിന്നും സമാഹരിച്ച കുടുംബ സഹായ നിധിയുടെ വിതരണം ജില്ലാ പോലീസ് മേധാവി അരുൺ കെ പവിത്രൻ ഐ.പി.എസ് നിർവഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ എസ്.പി. കെ.എസ്. ഷാജി, എസ്.എസ്.ബി ഡി.വൈ.എസ്.പി എം.ഡി സുനൈൽ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം കെ.എം. ശശിധരൻ, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് പി.ജി. സതീഷ് കുമാർ, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് സ്വാഗതവും കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. അജീഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *