എവറസ്റ്റ് കീഴടക്കിയ സുഹ്റ സിറാജിന് പനമരം സഹൃദ വേദിയുടെ അഭിനന്ദനം
പനമരം: കഠിനമായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ പനമരത്തിന്റെ മരുമകൾ സുഹ്റ സിറാജിനെ പനമരം സഹൃദ വേദി അഭിനന്ദിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു മഹാ ദൗത്യത്തിന്റെ വിജയമാണ് സുഹ്റ കൈവരിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു. മൈനസ് ഡിഗ്രി തണുപ്പും, ഓക്സിജന്റെ കുറവും, ഏത് നിമിഷവും ജീവനെടുത്തേക്കാവുന്ന മഞ്ഞിടിച്ചിലുകളും, ശാരീരികവും മാനസികവുമായ കഠിനമായ വെല്ലുവിളികളും അതിജീവിച്ചാണ് അസാധാരണമായ ധീരതയും കരുത്തും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ആവശ്യമായ ഈ ദൗത്യം പൂർത്തിയാക്കി സുഹ്റ സിറാജ് ലോകത്തിന്റെ നെറുകയിലെത്തിയത്. ലോകത്തിന്റെ നെറുകയിൽ കാൽവെച്ച സുഹറ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാണെന്ന് വിലയിരുത്തിയ യോഗം, സുഹറയുടെ സ്വപ്നങ്ങൾക്കൊപ്പം നിന്ന ഭർത്താവ് വി. സിറാജിനെയും അഭിനന്ദിച്ചു. ചടങ്ങിൽ ഡി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കുനിയൻ അബ്ദുൽ അസീസ്, പൊരളോത്ത് അഹമദ് ഹാജി, പി.കെ.അബ്ദുൽ അസീസ്, മുരിക്കഞ്ചേരി സുലൈമാൻ ഹാജി, പി.കെ. അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.





Leave a Reply