May 25, 2026

പരിശോധന സംഘമെത്തി പടിഞ്ഞാറത്തറ എബിസി കേന്ദ്രം പ്രവർത്തന യോഗ്യമെന്ന് റിപ്പോർട്ട്

0
IMG_20260525_175603
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: മൃഗസംരക്ഷണ വകുപ്പ്, വയനാട് ജില്ല പഞ്ചായത്ത്,കൽപ്പറ്റ -മാനന്തവാടി ബ്ലോക്ക് പരിധിയിലെ മുൻസിപ്പാലിറ്റി ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പടിഞ്ഞാറത്തറ എബിസി കേന്ദ്രത്തിന്റെ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും അനുബന്ധ സാഹചര്യങ്ങളും സംവിധാനങ്ങളും മികച്ചതാണെന്നും പ്രവർത്തന യോഗ്യമാണെന്നും വിദഗ്ധസംഘം.

എബിസി സ്റ്റേറ്റ് നോഡൽ ഓഫീസർ  ഡോ.സഞ്ജയ്. ഡി, അനിമൽ വെൽഫെയർ ബോർഡ് ഇന്ത്യ പ്രതിനിധി സതീശൻ .ഈ.സി തുടങ്ങിയവർ ഉൾപ്പെടുന്നവിദഗ്ധ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

84 തെരുവ് നായകളെ ഒരേസമയം പാർപ്പിക്കാനും പ്രതിദിനം 10 നായകളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള സൗകര്യം നിലവിൽ പടിഞ്ഞാറത്തറ എബിസി കേന്ദ്രത്തിൽ ലഭ്യമാണ്.

എസി സൗകര്യമുള്ള ഓപ്പറേഷൻ തീയറ്റർ സമുച്ചയത്തിൽ അനിമൽ ഡ്രസ്സിങ് റൂം, സ്ക്രബ്ബിങ് റൂം, സ്റ്റെർലൈസേഷൻ റൂം, നിരീക്ഷണ മുറി എന്നിവ ജന്തുക്ഷേമ ബോർഡിൻറെ നിർദ്ദേശപ്രകാരം ഒരുക്കിയിട്ടുണ്ട്.

ജീവനക്കാർക്ക് വിശ്രമിക്കുവാനും താമസിക്കുവാനും ഉള്ള സൗകര്യവും മുകൾ നിലയിൽ സജ്ജമാക്കിയിട്ടുണ്ട്.

പടിഞ്ഞാറത്തറ എബിസി കേന്ദ്രത്തിൽ രണ്ട് സർജന്മാർ, ഒരു ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റൻറ്, നാലു അനിമൽ ഹാന്റിലേഴ്സ്, ആറു പേരടങ്ങുന്ന ഡോഗ് ക്യാച്ചർ മാരുടെ സംഘം എന്നിങ്ങനെയാണ് ജീവനക്കാർ ഉണ്ടാവുക.

 

പരിശോധനയുടെ ഭാഗമായി നടന്ന എക്സിറ്റ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വകുപ്പ് തലത്തിൽ തീരുമാനം ലഭ്യമാകുന്ന മുറയ്ക്ക് രണ്ടാഴ്ചക്കുള്ളിൽ തന്നെ എബിസി കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കുവാൻ കഴിയുമെന്ന് അവർ പറഞ്ഞു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്മ . കെ  കെ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സജി ജോസഫ്, ചീഫ് വെറ്റിനറി ഓഫീസർ ഡോ. പ്രേമൻ.കെ എസ്, പടിഞ്ഞാറത്തറ വെറ്റിനറി സർജൻ ഡോ. ആര്യ തെരേസ, ഡോ. റാണി ജോസഫ് കെ തുടങ്ങിയവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news