കാട്ടിക്കുളത്ത് മരം റോഡിലേക്ക് പൊട്ടി വീണു; ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഗതാഗതം തടസ്സപ്പെട്ടു
കാട്ടിക്കുളം: മജിസ്‌ട്രേറ്റ് കവലയിൽ വാകമരം റോഡിലേക്ക് പൊട്ടി വീണു. ഓടിക്കൊണ്ടിരുന്ന ബസിനു തൊട്ട് മുന്നിലേക്ക് ആണ് മരം വീണത്. ഇന്ന് ഉച്ചക്ക് 3:10 ഓടെ കൂടി ഉണ്ടായ സംഭവത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാനന്തവാടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ സതീഷ് എ, ശശി കെ ജി, മനു ആഗസ്റ്റിൻ, ലെജിത് ആർ സി, രഞ്ജിത് കെ ആർ, ഹോം ഗാർഡ് ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചു നീക്കിയത്.





Leave a Reply