May 27, 2026

വൈകല്യങ്ങളെ അതിജീവിച്ച് പ്ലസ് ടുവിന് മികച്ച വിജയം നേടിയ അർഷിൻ ലിയാനയ്ക്ക് ബദ്റുൽ ഹുദയുടെ അനുമോദനവും തുടർപഠന സഹായവും

0
IMG_20260527_165725
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കടുത്ത ശാരീരിക പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച് പ്ലസ് ടു സയൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അർഷിൻ ലിയാനയ്ക്ക് അനുമോദനവുമായി ബദ്റുൽ ഹുദ ഭാരവാഹികൾ. പനമരം പരക്കുനി അബ്ദുൽ അസീസിന്റെ മകളും പനമരം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമായ അർഷിൻ ലിയാന എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (ഫുൾ A+) നേടിയാണ് മിന്നും വിജയം കൈവരിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ പ്രളയത്തെത്തുടർന്ന് ഇൻഫെക്ഷൻ ബാധിച്ച് ഇരു കാലുകൾക്കും ബലക്ഷയം സംഭവിച്ച അർഷിൻ, സ്വന്തമായി നടക്കാൻ പ്രയാസപ്പെടുമ്പോഴും പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മുൻപ് എസ്.എസ്.എൽ.സി പരീക്ഷയിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നാടിന് അഭിമാനമായി മാറിയ അർഷിന്റെ വസതിയിൽ ബദ്റുൽ ഹുദാ സാരഥികളായ പി. ഉസ്മാൻ മൗലവി, പി.കെ. ഇബ്രാഹിം സഖാഫി, തെക്കേടത്ത് അബൂബക്കർ എന്നിവർ നേരിട്ടെത്തിയാണ് അനുമോദനങ്ങൾ അറിയിച്ചത്. കൂടാതെ, അർഷിന് ഇഷ്ടപ്പെട്ട കോഴ്സ് തെരഞ്ഞെടുത്ത് തുടർപഠനം നടത്തുന്നതിനുള്ള പൂർണ്ണമായ സഹായവും ബദ്റുൽ ഹുദാ ഭാരവാഹികൾ വാഗ്ദാനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *