ജവഹർലാൽ നെഹ്റു രാജ്യത്ത് ബഹുസ്വരത യാഥാർത്ഥ്യമാക്കി: കൽപ്പറ്റയിൽ അനുസ്മരണ യോഗം ചേർന്നു
കൽപ്പറ്റ: ആധുനിക ഭാരത ശില്പിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്ന വൈവിധ്യമാർന്ന ഒരു രാജ്യത്തെ പഞ്ചവത്സര പദ്ധതികളിലൂടെയും സൈന്റിഫിക് ടെമ്പറിലൂടെയും മാനവികതയിലൂന്നിയ നവീന വികസന സങ്കല്പത്തിന് അടിത്തറ പാകിയ മനുഷ്യസ്നേഹിയാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം പി. പി. ആലി പറഞ്ഞു. പഞ്ചവത്സര പദ്ധതികളിലൂടെയും കരുത്തുറ്റ പൊതുമേഖലാ സംരംഭങ്ങളിലൂടെയും സോഷ്യലിസ്റ്റ് സമഭാവനയിലൂടെയും പടുത്തുയർത്തിയ രാജ്യം നിലവിൽ കേന്ദ്ര ഭരണകൂടത്തിൻ്റെ തെറ്റായ സമീപനങ്ങളിൽ കടുത്ത വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ കെ. വി. പോക്കർ ഹാജി, വി. എ. മജീദ്, ഒ. വി. അപ്പച്ചൻ, മാണി ഫ്രാൻസിസ്, ഇ. വി. അബ്രഹാം, രാജേന്ദ്രൻ കെ. കെ., ജിൻഡോ ജോസ്, സെബാസ്റ്റ്യൻ കൽപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply