May 27, 2026

അധ്യാപനം ഇഷ്ടമാണോ? മാനന്തവാടി ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു

0
template for wayanad news (4)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ഗവ. കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ് വിഷയങ്ങളിലെ അധ്യാപകരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട‍ർ തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പക‍ർപ്പുമായി പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

ഫിസിക്സ് വിഷയത്തിലെ അഭിമുഖം മെയ് 29 രാവിലെ 11 മണിക്കും കെമിസ്ട്രി വിഷയത്തിലെ അഭിമുഖം മെയ് 29 ഉച്ചയ്ക്ക് ശേഷം രണ്ടിനും ഇലക്ട്രോണിക്സ് വിഷയത്തിലെ അഭിമുഖം ജൂൺ 2 രാവിലെ 10.30നും നടക്കും. ഫോൺ: 9539596905.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *