എസ് പി ഓഫീസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്
കൽപ്പറ്റ: കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‌യു – പൊലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ആദർശ് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഷിബിലി അധ്യക്ഷനായി. അധീന ഫ്രാൻസിസ്, സച്ചു ഷാജി, കൃഷ്ണ ഭട്ട്, സി ടി അതിത്ത് എന്നിവർ പങ്കെടുത്തു. അബിൻ ബാബു സ്വാഗതവും സി ആർ വിഷ്ണു നന്ദിയും പറഞ്ഞു.





Leave a Reply