പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൽപ്പറ്റ: ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാനിധി പദ്ധതിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ പുല്പാറ അസ്ഹർ എൽ. പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണങ്ങൾ പ്രവേശനോത്സവ ദിവസം വിതരണം ചെയ്തു. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ. പി. വിശ്വനാഥൻ പദ്ധതിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് റ്റി .ഹാരിസ് തന്നാനി അധ്യക്ഷത വഹിച്ചു.കൽപ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ.ആർ.ബിനി, വാർഡ് കൗൺസിലർപി.രാജ റാണി ,സ്കൂൾ ഹെഡ്മിസ്ട്രെസ് എം ഡി നിഷ ,സൊസൈറ്റി രക്ഷാധികാരി.കെ. പി. മുഹമ്മദ്,സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ.കെ .മുത്തലിബ് എന്നിവർ ആശംസകൾ നേർന്നു. സൊസൈറ്റി സെക്രട്ടറി കെ.വാസു. സ്വാഗതവും, റ്റി.ഇബ്രാഹിം തന്നാനി നന്ദിയും പറഞ്ഞു.





Leave a Reply