‘ഫുട്ബോളാണ് കൽപ്പറ്റയുടെ ലഹരി’; ജൂൺ 7-ന് വേൾഡ് കപ്പ് വിളംബര ജാഥ സംഘടിപ്പിക്കുന്നു
കൽപ്പറ്റ: കൽപ്പറ്റ ഫുട്ബോൾ ഫാൻസും കൽപ്പറ്റ നഗരസഭയും സംയുക്തമായി ‘ഫുട്ബോളാണ് കൽപ്പറ്റയുടെ ലഹരി’ എന്ന സന്ദേശവുമായി വേൾഡ് കപ്പ് -2026 വിളംബര ജാഥ സംഘടിപ്പിക്കുന്നു. ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന ജാഥ പുതിയ ബസ് സ്റ്റാന്റിൽ സമാപിക്കും. മുഴുവൻ ഫുട്ബോൾ ഫാൻസ് അംഗങ്ങളും ജേഴ്സി ധരിച്ചും കൊടിതോരണങ്ങളുമായി ബൈക്കുകൾ, ജീപ്പുകൾ എന്നിവ സഹിതവും കൃത്യസമയത്ത് എത്തിച്ചേർന്ന് പരിപാടി മനോഹരമാക്കണമെന്ന് സംഘാടകരായ കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ, സി.പി.നൗഷാദ്, അമ്മദ് മുണ്ടേരി എന്നിവർ അഭ്യർത്ഥിച്ചു.





Leave a Reply