ഖേലോ ഇന്ത്യ സൈക്കിൾ ലീഗ്: പനമരം ജി.എച്ച്.എസ്.എസിന് തിളക്കമാർന്ന വിജയം
പനമരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ‘ഖേലോ ഇന്ത്യ അസ്മിത വുമൺസ് സൈക്കിൾ ലീഗിൽ’ പനമരം ജി.എച്ച്.എസ്.എസ് സ്കൂളിന് തിളക്കമാർന്ന വിജയം. വിവിധ വിഭാഗങ്ങളിലായി മത്സരിച്ച സ്കൂളിലെ വിദ്യാർത്ഥിനികൾ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. ജൂനിയർ വിഭാഗത്തിൽ ഹെന്ന ഫാത്തിമ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി മാറിയപ്പോൾ, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ശൈകാ യാസ്മിൻ ഒന്നാം സ്ഥാനവും സന ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കായിക മേളയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനികളെ പനമരം ജി.എച്ച്.എസ്.എസ് സ്കൂൾ അധികൃതരും, പി.ടി.എ കമ്മിറ്റിയും, നാട്ടുകാരും ചേർന്ന് അഭിനന്ദിച്ചു.





Leave a Reply