July 23, 2026

കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

0
IMG_20260723_163938
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നീറ്റ്-യുജിസി പരീക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊലീസുകാരന് മർദ്ദനം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസാണ് പൊലീസുകാരന്റെ മുഖത്തടിച്ചത്.

 

ഇന്ന് രാവിലെ 10.30-ഓടെ പോസ്റ്റ് ഓഫീസിന് മുന്നിൽ വെച്ച് പൊലീസുകാർ മാർച്ച് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധക്കാരെ ഗേറ്റിന് മുന്നിൽ തടയാൻ പൊലീസ് ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് ഗൗതം ഗോകുൽ ദാസ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ മുഖത്തടിച്ചത്.

 

അതേസമയം, പ്രതിഷേധത്തിനിടെ പൊലീസുകാരൻ തന്നെ ആദ്യം പിടിച്ച് തള്ളിയപ്പോൾ തിരിച്ചു തള്ളുക മാത്രമാണ് ചെയ്തതെന്നാണ് ഗൗതമിന്റെ വിശദീകരണം. സമരാന്തരീക്ഷത്തിലെ തള്ളിനിടയിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *