അധിക വോൾട്ടേജ്: തരുവണയിൽ ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു
തരുവണ: കെ.എസ്.ഇ.ബി. വെള്ളമുണ്ട സെക്ഷന് കീഴിലുള്ള തരുവണ പുലിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ അധിക വോൾട്ടേജ് കയറി വീടുകളിലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ പകൽസമയത്ത് ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തി രാത്രിയോടെ ലൈൻ ചാർജ് ചെയ്തപ്പോഴാണ് സംഭവം ഉണ്ടായത്. പുലിക്കാട് കുന്നുമ്മലങ്ങാടി റോഡിലെ ഐക്കാരൻ അബദുള്ള, കൊയിലാണ്ടി ആലി, മഹമൂദ്, മുത്താരി നാസർ, നുച്യൻ ഉസ്മാൻ തുടങ്ങിയവരുടെ വീടുകളിലെ ടിവി, ഫ്രിഡ്ജ്, പമ്പിംഗ് മോട്ടർ, ലാപ്ടോപ് തുടങ്ങിയ വിലയേറിയ ഉപകരണങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.





Leave a Reply