June 5, 2026

കല്യാണത്തും പള്ളിക്കൽ നേർച്ച ജൂൺ 7, 8, 9 തീയതികളിൽ

0
IMG_20260605_204326
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എടവക കല്യാണത്തും പളളിക്കലിൽ അന്ത്യവിശ്രമം കൊളളുന്ന ശൈഖ് ശാഹുൽ മുർതളാ തങ്ങളുടെ ആണ്ട് നേർച്ച ജൂൺ 07, 08, 09 ദിവസങ്ങളിലായി വിപുലമായ രീതിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാത്രി 7 മണിക്ക് യുവ പ്രഭാഷകൻ ഷുഹൈബുൽ ഹൈതമി വാരാമ്പറ്റ മഹല്ലുകളുടെ സംഗമത്തിന് നേതൃത്വം നൽകും. തിങ്കളാഴ്ച അമീൻ ഫൈസി കോക്കടവ് നടത്തുന്ന പ്രഭാഷണം, ദിക്റ് ദുആ മജ്ലിസ് എന്നിവ നടക്കും. സമാപന ദിവസമായ ചൊവാഴ്ച രാവിലെ 9.30 മണിക്ക് നടത്തപ്പെടുന്ന ശൈഖ് ശാഹുൽ മുർതളാ മൗലിദിന് ബഹുമാനപ്പെട്ട സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ നേതൃത്വം നൽകും. തുടർന്ന് നടത്തപ്പെടുന്ന ഖത് മുൽ ഖുർആൻ മജലിസിന് ബഹുമാനപ്പെട്ട സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ പാണക്കാട് കാർമികത്വം വഹിക്കുമെന്നും ഭാരവാഹികളായ നജീബ് മണ്ണാർ, ഷബീർ കല്ലങ്കോടൻ, ഷാജഹാൻ എ കെ, റഹീം ആയാടത്തിൽ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *