കോഴിക്കോട് മുഖ്യ ഖാസിക്ക് ബാവലിയിൽ ഊഷ്മള സ്വീകരണം
ബാവലി: ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിലെ ഇരുപത്തിമൂന്നാമത് കോഴിക്കോട് മുഖ്യ ഖാസിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തിയ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക് ബാവലി മഖാം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സയ്യിദ് ബാവ അലി ഇസ്‌ലാമിക് അക്കാദമി സ്വീകരണം നൽകി. അന്തരിച്ച ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ വിയോഗത്തെ തുടർന്നാണ് പുതിയ നിയമനം നടന്നത്. 2009-ന് ശേഷം നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് പരമ്പരാഗത ഖാസിയെ തെരഞ്ഞെടുത്തത്. ഖാസി ഫക്രുദ്ധിനിൽ ആരംഭിച്ച ഈ പരമ്പരയിലെ ഇരുപത്തിമൂന്നാമത്തെ ഖാസിയാണ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി.
പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് ബാവ അലി ഇസ്‌ലാമിക് അക്കാദമിയുടെ സ്നേഹോപഹാരം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്ക് കൈമാറി. ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ കാവനൂർ, മഖാം കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ കരീം ഹാജി, വൈസ് പ്രസിഡണ്ട് അബു ഹാജി, ജനറൽ സെക്രട്ടറി ഹമീദലി എം.കെ, അസീസ് കോറോം, കെ.എ. നാസർ മൗലവി മടക്കിമല, പി.സി. ഉമർ മൗലവി കുപ്പാടിത്തറ, കുഞ്ഞാലി സഖാഫി നിലമ്പൂർ, മിദ്ലാജ് സനാഈ നെല്ലിയമ്പം, അബ്ദുൽ റസാക്ക്, മുജീബ് ബാവലി എന്നിവർ പങ്കെടുത്തു.





Leave a Reply