June 5, 2026

പരിസ്ഥിതി സംരക്ഷണത്തിന് പുതുതലമുറ രംഗത്തിറങ്ങണം: ചന്ദ്രിക കൃഷ്ണൻ

0
IMG_20260605_191735
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിനും പരിസര മലിനീകരണമെന്ന വലിയ ഭീഷണി ഇല്ലാതാക്കാനും പുതിയ തലമുറ രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ. ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അവശ്യ സേവനങ്ങൾ വീട്ടുമുറ്റത്ത് ലഭ്യമാവുന്ന പുതിയ കാലത്ത് നാം നേടിയ എല്ലാ മുന്നേറ്റങ്ങളുടെയും ആഘാതം അനുഭവിക്കുന്നത് പ്രകൃതിയാണെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ വെല്ലുവിളി അതിജീവിക്കേണ്ടതുണ്ടെന്നം അവർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം വലിയ വെല്ലുവിളിയായി മാറിയ കാലത്ത് ഓരോ വ്യക്തിയുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ എന്ന് പരിസ്ഥിതി ദിന സന്ദേശം നൽകിയ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു പറഞ്ഞു.

 

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ അദ്ധ്യക്ഷയായ പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, സാക്ഷരതാ മിഷൻ ഓഫീസ് സ്റ്റാഫ് എം.കെ വസന്ത, സാക്ഷരതാ പ്രേരക്മാരായ കെ ശ്യാമള, കെ.എം.ജിൻസി എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ വൃക്ഷത്തൈകൾ കൈമാറി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഫീദ തെസ്നി, എം സുനിൽ കുമാർ, കെ.ആർ ജിതിൻ, ബീന സജി, ഷീജ സതീഷ്, കമല രാമൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി പ്രശാന്ത്കുമാർ, വനിത എംപവർമെന്റ് ഓഫീസർ ദീപ്തി, നോഡൽ പ്രേരക് പ്രതിനിധി എ മുരളീധരൻ, പ്രേരക് പ്രതിനിധി എം കൊച്ചുറാണി, സാക്ഷരതാ മിഷൻ ഓഫീസ് സ്റ്റാഫ് പി.വി ജാഫർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *