എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ കണ്ടത്തുവയൽ മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി അനുമോദിച്ചു
കണ്ടത്തുവയൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മുസ്ലിം ലീഗ് കണ്ടത്തുവയൽ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് കോറം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷൗക്കത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ നേതാവ് കെ.സി. കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം പി.കെ, ഡേ സെയ്ദ്, വാർഡ് മെമ്പർ സുമേഷ്, സഫ്വാൻ മാസ്റ്റർ, കെ.എം.സി.സി നേതാവ് ഫൈസൽ കെ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ശാഖാ സെക്രട്ടറി മുനീർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.





Leave a Reply