June 9, 2026

വിദ്യാർത്ഥികളെ കാർഷികമേഖലയിലേക്ക് അടുപ്പിക്കും: മന്ത്രി ടി. സിദ്ദീഖ്

0
WhatsApp Image 2026-06-09 at 8.46.05 PM
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയൽ: സ്കൂൾ വിദ്യാർത്ഥികളെ കാർഷികമേഖലയിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. കാക്കവയൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ വിജയോത്സവം, ഉന്നതവിജയികൾക്ക് അനുമോദനം, ഓണത്തിനുമുന്നോടിയായി സ്കൂളിൽ നടത്തുന്ന ചെണ്ടുമല്ലി കൃഷി എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളുകളിൽ കാർഷിക ക്ലബ്ബുകൾ തുടങ്ങി വരികയാണ്. അതിനായി അധ്യാപകരെയും വിദ്യാർത്ഥികളെയും സജ്ഞരാക്കും. കൃഷിയിൽ നിന്ന് ആളുകൾ അകന്നു പോവുന്നതോടെ ജീവിതശൈലി രോഗങ്ങളും വ്യാപകമായി. പഴയ തലമുറ കൃഷി, ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. അതുപോലെ ഒരു കാലം വീണ്ടും വരണമെന്ന ആഗ്രഹത്തിന്റെ ഭാഗമാണ് പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുന്നത്. വിദ്യാർത്ഥികളാണ് ഭാവിയുടെ കരുത്ത്. അത് സർക്കാർ തിരിച്ചറിയുന്നു.

അതിന്റെ ഭാഗമാണ് ഓപ്പറേഷൻ തൂഫാൻ. കുട്ടികളുടെ ജീവിതയാത്രയിൽ പതിഞ്ഞിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെയുള്ള നടപടി ശക്തമാക്കുകയാണ്. മയക്കുമരുന്നു മാഫിയയുടെ കണ്ണി അറുക്കാനുള്ള കർശന നടപടികളാണ് സർക്കാർ ചെയ്യുന്നത്. നോ പറയേണ്ടിടത്ത് നോ പറയാൻ കുട്ടികൾ പഠിക്കണം. മയക്കുമരുന്നും മറ്റു ലഹരിയുമായി പതിയിരിക്കുന്നവരോട് നോ പറയണം. ഏറ്റവും മിടുക്കരായ, നാടിന്റെ കരുത്തായ വിദ്യാർത്ഥികളുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന ഏതു പ്രവർത്തനത്തിനെതിരെയും സമൂഹം കണ്ണുതുറന്നിരിക്കണമെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികൾക്കും സതേൺ ഇന്ത്യ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച കുട്ടികൾക്കുമുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നസീമ, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ, പഞ്ചായത്തംഗങ്ങളായ പി.വി. കുര്യാക്കോസ്, പ്രജിത, എസ്.എം.സി. ചെയർമാൻ ഉമ്മർപൂപ്പറ്റ, മദർ പി.ടി.എ. പ്രസിഡന്റ് സുമയ്യ ബീവി, ഹയർസെക്കന്റി സീനിയർ അസിസ്റ്റന്റ് റീന ജോസഫ്, ഹൈസ്കൂൾ സീനിയർ അസിസന്റ് വി.പി. സോളി, വിജയോത്സവം കൺവീനർ ലിൻസി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.എം. ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.ജി. റിയ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *