ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന് വയനാട്ടിൽ സ്വീകരണം നൽകി കോൺഗ്രസ്
കൽപ്പറ്റ: ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തിയ കെ മുരളീധരന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ഡിസിസി ഓഫീസിലെത്തിയ മന്ത്രിയെ പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്കിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഉഷാവിജയൻ എം എൽ എ, എച്ച് ബി പ്രദീപ്മാസ്റ്റർ, പി പി ആലി, അഡ്വ. എൻ കെ വർഗീസ്, കെ വി പോക്കർഹാജി, ഒ വി അപ്പച്ചൻ, എം ജി ബിജു, നിസി അഹമ്മദ്, പി കെ അബ്ദുറഹ്‌മാൻ, കമ്മന മോഹനൻ, പി വി ജോർജ്, അമൽജോയി, വിജയമ്മ ടീച്ചർ, ബീന സജി, എം സി സെബാസ്റ്റിയൻ, റസാഖ് കൽപ്പറ്റ, മാണി ഫ്രാൻസിസ്, ബെന്നി അരിഞ്ചേർമല തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply