June 10, 2026

‘വെള്ളമുണ്ട നിഴലും നിലാവും’ പുസ്‌തക പ്രകാശനം നടത്തി

0
WhatsApp Image 2026-06-10 at 7.25.13 PM
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ടയുടെ നാള്‍വഴികളും ചരിത്രവും വിവരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ റഫീഫ് വെള്ളമുണ്ട എഴുതിയ ‘വെള്ളമുണ്ട നിഴലും നിലാവും’ പുസ്തകത്തിന്റെ പ്രകാശനം എംഎല്‍എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഒ കെ ജോണി മാനന്തമാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി സുരേഷ്ബാബുവിന് പുസ്തകം കൈമാറിക്കൊണ്ട് പ്രാകശനം നടത്തി.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഒ കെ ജോണി മാനന്തമാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി സുരേഷ്ബാബുവിന് പുസ്തകം കൈമാറിക്കൊണ്ട് പ്രാകശനം നടത്തി.വെള്ളമുണ്ട പഞ്ചായത് പ്രസിഡണ്ട് കമര്‍ലൈല അദ്ധ്യക്ഷം തവഹിച്ചു .ജില്ലാ പഞ്ചായത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു . ഏച്ചോം ഗോപി സംസാരിച്ചു

വെള്ളമുണ്ട ചാന്‍സിലേഴ്‌സ് ക്ലബ്ബാണ്. വെള്ളമുണ്ടയുടെ ആദ്യ ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചത്. ആതിര (സിഡിഎസ്) പ്രാർഥന നടത്തി
എംവമണികണ്ഠൻ (സെക്രട്ടറി, പബ്ലിക് ലൈബ്രറി വെള്ളമുണ്ട) സ്വാഗതം പറഞ്ഞു. എം. ചന്ദ്രൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. ഒ.ടി.മുഹമ്മദ് ഉനൈസ് (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്), എം. ലതിക (വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്), സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം, പഞ്ചായത്ത് അം​ഗങ്ങളായ റംല മുഹമ്മദ്, എം.പി.സുരേഷ് കുമാർ, സക്കീന കുടുവ(ചെയർപേഴ്ൺ, സിഡിഎസ് വെള്ളമുണ്ട), ഡോ. സക്കീർ വെള്ളമുണ്ട, എ.മായി വാരാമ്പറ്റ (ഐ.യുഎംഎൽ), വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുരളിമാസ്റ്റർ, ടി.കെ. മമ്മൂട്ടി, വി ജയൻ കൂവണ, അന്ത്രു മണിമ(വ്യാപാരി വ്യവസായി ഏകോപന സമിതി), സുരേഷ് കുമാർ കെ.കെ (വ്യാപാരി വ്യവസായി സമിതി), സത്താർ ആലാൻ (ചാൻസലേഴ്സ് ക്ലബ്ബ്), ഗ്രന്ഥകർത്താവ് റഫീഖ് വെള്ളമുണ്ട എന്നിവർ സംസാരിച്ചു. ഷാജി ജേക്കബ്
(ട്രഷറർ, സ്വാഗതസംഘം) നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *